Surprise Me!

സമീപിച്ചപ്പോൾ രമേഷ് ചെന്നിത്തല പരിഹസിച്ച് ഇറക്കി വിട്ടു | Oneindia Malayalam

2018-01-18 1 Dailymotion

സർ‌ക്കാരുകൾ മാത്രമേ മാറിയിട്ടുളള അല്ലാതെ വേറൊരു വ്യത്യാസവും സംഭവിച്ചിട്ടില്ലെന്ന് ശ്രീജിത്ത്. അനിയന്റെ മരണത്തിനു കാരണക്കാരയവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ സമരമിരിക്കുന്ന ഈ മുപ്പതുകാരനായ ചെറുപ്പക്കാരനാണ് മുൻ സർക്കാരിന്റെ ഭാഗത്തു നിന്നു നേരിട്ട ദുരനുഭവത്തെ കുറിച്ചും പരിഹാസത്തെ കുറിച്ചും തുറന്നു പറഞ്ഞത്. സഹോദരന്റെ മരണത്തിന്റെ സത്യാവസ്ഥ കണ്ടുപിടിക്കണമെന്നും മരണത്തിനു ഉത്തരവാദികളെ ശിക്ഷിക്കണമെന്നു ആവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ സമീപിച്ചിരുന്നെന്നും അദ്ദേഹം പരിഹസിച്ചു തന്നെ ഇറക്കി വിട്ടിരുന്നെന്നും ശ്രീജിത്ത് പറഞ്ഞു. ചെന്നിത്തലയെ കൂടാതെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയേയും താൻ സമീപിച്ചിരുന്നെന്നും ഇയാൾ വ്യക്തമാക്കി.ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിയുമായി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ സമീപിച്ചിരുന്നു. ''മഴയൊന്നും കൊള്ളാതെ പൊടിയടിച്ച് കൊതുകു കടി കൊള്ളാതെ നീ വീട്ടില്‍ പോ, ഞങ്ങള്‍ എന്താന്ന് വെച്ചാ ചെയ്യാം'' എന്ന് പരിഹാസ രീതിയില്‍ ചെന്നിത്തല തോളില്‍ തട്ടി പറഞ്ഞതായി ശ്രീജിത്ത് പറഞ്ഞു. <br />

Buy Now on CodeCanyon